കൊളച്ചേരി:-ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനുമെതിരെ ജനകീയ വിദ്യാഭ്യാസ സദസും കാൽനട ജാഥയും നടത്തി.KSTA ,SFI , ബാലസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ സദസ് സംഘടിപ്പിച്ചു.
കമ്പിൽ ബാസാറിൽ നടന്ന സദസ് നിഷാന്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടസമിതി ചെയർമാൻ കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ സുരേഷ്ബാബു, സി. മിഥുന , രാജേഷ് മാസ്റ്റർ പ്രസംഗിച്ചു. കാൽനട ജാഥകരിങ്കൽകുഴിയിൽ നിന്നും ആരംഭിച്ച് കമ്പിൽ ബസാറിൽ സമാപിച്ചു.