മയ്യിൽ :- കുടുംബശ്രീ മയ്യിൽ സി ഡി എസ് വാർഷികാഘോഷം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ എൻ.സുകന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് മുൻ സിഡിഎസ് ചെയർപേഴ്സൺമാരായ സി.വി ലളിത,വി. വി പങ്കജാക്ഷി,എം.പത്മാവതി, പി.വി നിഷിത, അനിത വി വി, ശ്രീജിനി എൻ.വി, കെ. പത്മിനി, ലതാകുമാരി. എം എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ടി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജിനി എന്‍.വി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രീത ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി. വി, കെ. സി രാമചന്ദ്രൻ, കെ.സി സുരേഷ്, എൻ.കെ രാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സിഡിഎസ് ചെയർപേഴ്സൺ വി. പി രതി സ്വാഗതവും വൈസ് ചെയർപേഴ്സൺ സിന്ധു നന്ദിയും പറഞ്ഞു.