പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയിൽ 2023 - 24 അധ്യായന വർഷത്തെ മത പഠനം ആരംഭിച്ചു


മയ്യിൽ : പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയിൽ 2023 - 24 അധ്യായന വർഷത്തെ അശ്ശൈഖ് അബ്ദുൽ ഖാദിർ ബാവൽ ഖാദിരി (ഖ.സി) മെമ്മോറിയൽ ദർസ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുത്തങ്ങളുടെ പ്രാർത്ഥനയോടെ പ്രസിഡണ്ട് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

 പ്രിൻസിപ്പൽ സഈദ് സഖാഫി അൽ ഹികമി ചെങ്ങാനി, ശിഹാബുദ്ദീൻ സഖാഫി ആദവനാട് , അബ്ദുൽ മജീദ് സഖാഫി, അബ്ദുൽ ജബ്ബാർ ഹാജി, യൂസുഫ് സഅദി എന്നിവർ ആശംസകൾ അർപ്പിച്ചു. SYS മയ്യിൽ സർക്കിൾ പ്രസിഡണ്ട് റാഫി സഅദി ആത്മീയ മജ്ലിസിന് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി ഹംസ സഖാഫി സ്വാഗതവും വർക്കിംഗ് സെക്രട്ടറി അലി മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

Previous Post Next Post