മയ്യിൽ:- മയ്യിൽ പ്രദേശത്ത് സാംസ്കാരിക രംഗത്തും സാമൂഹിക രംഗത്തും പ്രവർത്തിക്കുന്ന കലയുടെ പാലിയേറ്റീവ് സർവീസിന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി.ഒ.മോഹനൻ നിർവഹിച്ചു .ജീവകാരുണ്യ പ്രവർത്തനം വ്യക്തികളുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന് മേയർ പറഞ്ഞു .
മൃതദേഹം സൂക്ഷിക്കുന്ന മൊബൈൽ ഫ്രീസർ,സ്ട്രക്ചർ,കസേര തുടങ്ങിയ ഉപകരണങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.മാഹി ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ കെ.ഒ.രത്നാകരൻ അധ്യക്ഷത വഹിച്ചു .രാധാകൃഷ്ണൻ മാണിക്കോത്ത് ആദരസമർപ്പണം നടത്തി .ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ശാലിനി ,എ.പി .സുചിത്ര, മയ്യിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി .ശശിധരൻ ,പി.പി .മമ്മു പ്രസംഗിച്ചു .രാജ്യരക്ഷാ സേവനത്തിൽ നിന്ന് വിരമിച്ച സി.ആർ.പി.എഫ് ഡെപ്യൂട്ടി കമാൻഡന്റ് കെ പി രവീന്ദ്രൻ ,ഇന്ത്യൻ നാഷണൽ ബോർഡ് ഓഫ് കരാട്ടെ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റും ഹാൻഷി പദവിയും ലഭിച്ച സി.പി.രാജീവൻ ,കലാഭവൻ മണി ഫൗണ്ടേഷൻ പ്രഥമ ബാല്യശ്രി പുരസ്കാരം നേടിയ വൈഖരി സാവൻ (പൊന്നാമ്പല) ,സർവീസിൽ നിന്ന് വിരമിക്കുന്ന രാധാകൃഷ്ണൻ മാണിക്കോത്ത് ,കെ.പി.പ്രിന്റു, ഡോക്ടർ അരുണിമ എന്നിവരെ ആദരിച്ചു .കെ.സി.രാജൻ സ്വാഗതവും കെ.വി.മധുസൂദനൻ നന്ദിയും പറഞ്ഞു.