നണിയൂർ:-സ്വാതന്ത്ര്യ സമര സേനാനിയും കർഷക പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവുമായ വിഷ്ണു ഭാരതീയൻ്റെ 42 മത് ചരമദിനം കെ.എസ്& എ.സിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഭാരതീയൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.കെ.വി.ശശീന്ദ്രൻ,രമേശൻ നണിയൂർ, ഭാരതീയൻ്റെ മക്കളായ പി.എം.വസന്തകുമാരി, പി.എം.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അരുൺകുമാർ പി എം സ്വാഗതം പറഞ്ഞു.