കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്ക് മീൻ മാർക്കറ്റിന് എതിർവശം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി റോഡിലൂടെ വെള്ളം പാഴാകുന്നു.ആഴ്ചകളായി വെള്ളം പാഴാകുകയാണ്. അധികൃതരെ അറിയിച്ചിട്ടും ഇതുവരെയായി യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കുടിവെള്ളത്തിനായി ജനം നേട്ടോട്ടം ഓടുമ്പോഴും ഇവിടെ ദിവസവും പൈപ്പ് പൊട്ടി വെള്ളം പാഴാക്കുകയാണ്. കൊളച്ചേരിമുക്കിൽ തന്നെ നെല്ലിക്കപ്പാലം റോഡിൽ ട്രാൻസ്ഫോർമറിന് സമീപത്തും പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാകുന്നുണ്ട്. അധികൃതർ പെട്ടെന്ന് തന്നെ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.