കോഴിക്കോട് വെച്ച് നടന്ന കരാട്ടെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ്‌ നേടി ചൈനീസ് കെൻപോ കരാട്ടെ ആൻഡ് കിക്ക് ബോക്സിങ് മയ്യിൽ ഡോജോ വിദ്യാർത്ഥികൾ


മയ്യിൽ  :- ചൈനീസ് കെൻ പോ കരാട്ടെ ആന്റ് കിക്ക് ബോക്സിങിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ ഷോട്ടോക്കാൻ അക്കാദമി(ISKA)കോഴിക്കോട് വെച്ച് നടത്തിയ കരാട്ടെ ബ്ലാക്ക് ബൽറ്റ് ടെസ്റ്റിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടി ചൈനീസ് കെൻപോ കരാട്ടെ ആന്റ് കിക്ക് ബോക്സിങ്ങ് മയ്യിൽ ഡോജോയിലെ വിദ്യാർത്ഥികൾ. സുമൈസുദ്ധീൻ മയ്യിൽ , വൈഭവ്. കെ മയ്യിൽ,സാബിത്ത് എൻ.കെ കാലടി,തേജസ്‌ സിജു കടൂർ എന്നിവരാണ് ബ്ലാക് ബെൽറ്റ്‌ നേടിയത്.

 സെൻസെയ്മാരായ അബ്ദുൾ ബാസിത്ത് എ.പി,അനീഷ് കൊയ്ലേരിയൻ, മിഥുൻ.എം എന്നിവരുടെ ശിക്ഷണത്തിലാണ് കരാത്തെ അഭ്യസിച്ചു വരുന്നത്.

Previous Post Next Post