ചേലേരി : പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 59 മത് ചരമ വാർഷികത്തിൽ ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക കോൺഗ്രസ് മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു. ബൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.ഭാസ്കരന്റെ അധ്യക്ഷതയിൽ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ.വി പ്രഭാകരൻ , ബ്ലോക്ക് കമ്മറ്റി സെക്രട്ടറി പി.കെ.രഘുനാഥൻ, ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറിമാരായ എം.സി അഖിലേഷ് കുമാർ , എ. വിജു, കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിലർ പി.കെ പ്രഭാകരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ബൂത്ത് കമ്മറ്റി സെക്രട്ടറിമാരായ രജീഷ് മുണ്ടേരി സ്വാഗതവും സി.മനോജ് കുമാർ നന്ദിയും പറഞ്ഞു.