ചട്ടകപ്പാറ :- ഡൽഹിയിൽ നീതിക്കും അന്തസ്സിനും വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AlDWA) വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് മുക്കിൽ ബൂത്ത് കെട്ടി ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. AlDWA മയ്യിൽ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി സുശീല ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മറ്റി അംഗം എം.സി വിനത അദ്ധ്യക്ഷത വഹിച്ചു.വില്ലേജിലെ മുഴുവൻ യൂണിറ്റുകളിലും ഒപ്പ് ശേഖരണം നടത്തി.
കർഷക സംഘം വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ, DYFI വേശാല മേഖലാ സെക്രട്ടറി സി. നിജിലേഷ് എന്നിവർ സംസാരിച്ചു. AIDWA വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു.