കൊളച്ചേരി:-നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല, യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം നടത്തി.യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ടിന്റു സുനിലിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാജനറൽ സെക്രട്ടറി ശ്രീജേഷ് കോയിലേരിയൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ആശംസഅർപ്പിച്ചുകൊണ്ട് യഹിയ പള്ളിപറമ്പ, ഫൈസൽ കെ കെ പി തുടങ്ങിയവർ സംസാരിച്ചു ,പ്രവീൺ ചേലേരി സ്വാഗതവും റൈജു പി വി നന്ദിയും പറഞ്ഞു.യോഗത്തിൽ ബ്ലോക്ക് ,മണ്ഡലം ഭാരവാഹികളും യൂണിറ്റ് പ്രസിഡന്റ്മാരും സംവദിച്ചു.