യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം സമ്മേളനം ; യുവജന റാലിയും പൊതുസമ്മേളനവും ഇന്ന്
കൊളച്ചേരി :- യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം സമ്മേളനത്തിന് ഇന്ന് സമാപനമാകും. ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊളച്ചേരിമുക്ക് മുതൽ കമ്പിൽ വരെ യുവജന റാലിയും തുടർന്ന് 6 മണിക്ക് കമ്പിലിൽ വെച്ച് പൊതുസമ്മേളനവും നടക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. A.I.C.C വക്താവ് ഷമാ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.