ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രം ചലച്ചിത്രം ക്യാമ്പ് സമാപിച്ചു


മയ്യിൽ :- ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രം ചലച്ചിത്രം ക്യാമ്പ് സമാപിച്ചു.ഏപ്രിൽ 26 ന് ആരംഭിച്ച  5 വയസ് മുതൽ 17 വയസ് വരെ ഉള്ള കുട്ടികളുടെ ചിത്രരചന ക്യാമ്പിന്റെ സമാപന സായാഹ്നം ക്രൈംബ്രാഞ്ച് എസ് പി  പി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എം.വി അജിത അധ്യക്ഷയായി. മുൻ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി ശശീന്ദ്രൻ ആശംസ അർപ്പിച്ചു സംസാരിച്ചു.

ചിത്രരചന, കളികൾ,ഒറിഗാമി,കൊളാഷ് നിർമ്മാണം, അഭിനയം,ചലച്ചിത്ര പ്രദർശനം, ചലച്ചിത്ര നിർമ്മാണം തുടങ്ങിയവയുടെ പരിശീലനവും പ്രദർശനവും ക്യാമ്പിന്റെ ഭാഗമായി നടന്നു. അശ്വന്ത്, ദൃശ്യൻ, തനത, ശരത്ത്, ആൽവിൻ ,അജുൽ, ഷെല്ലി, ബിജു നിടുവാലൂർ, സി കെ സുരേഷ് ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

പി.കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ. കെ വിനോദ് കുമാർ നന്ദിയും പറഞ്ഞു. 


Previous Post Next Post