കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവധിക്കാല ഏകദിന ക്യാമ്പ് നടത്തി

 

     


മയ്യിൽ:- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവധിക്കാല ഏകദിന ക്യാമ്പ് നടത്തി.ബാലവേദി പ്രസിഡണ്ട് ആർ.ജിഷിതിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.മനോമോഹനൻ മാസ്റ്റർ ക്യാമ്പ് ഉൽഘാടനം ചെയ്തു.സെക്രട്ടറി ശ്രീഹരി ശിവദാസ് സ്വാഗതവും ശ്രീനന്ദ നന്ദിയും പറഞ്ഞു.

    തുടർന്ന് ബാലവേദി കൂട്ടുകാർക്കായി മെൻ്റർമാരായ കെ.വി.യശോദ ടീച്ചർ, പി.കെ.ഗോപാലകൃഷ്ണൻ എന്നിവർ കുട്ടികളുടെ വിവിധങ്ങളായ കളികൾ, ഒറിഗാമി, ചിത്രരചന, ഗാനാലാപനം തുടങ്ങിയ സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.രണ്ടു കോടിയോളം പ്രേക്ഷകരുള്ള യു ട്യൂബർ ബിജു അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ബാലവേദി കൂട്ടുകാരുമായി പങ്കുവെച്ചു.

  സമാപന യോഗത്തിൽ ബാലവേദി കൂട്ടുകാരും രക്ഷിതാക്കളും ക്യാമ്പ് ഏറെ പുതിയ അനുഭവങ്ങളും അറിവുകളും നല്കിയെന്ന് പറഞ്ഞു.സി.ആർ.സി.പ്രസിഡണ്ട് കെ.കെ.ഭാസ്കരൻ, സെക്രട്ടറി പി.കെ.പ്രഭാകരൻ ലൈബ്രേറിയൻ കെ.സജിത, വനിതാ ലൈബ്രറിയൻ ബിന്ദു.കെ.എന്നിവരും രക്ഷിതാക്കളായ അനിൽ, ജയരാജൻ, ബിന്ദു.എം, ധന്യ എന്നിവരും സംസാരിച്ചു.

Previous Post Next Post