നാടിന് ഉത്സവമായി "സാദരം സസ്നേഹം"


കയരളം :- സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകുന്ന സ്നേഹവിരുന്നും ജന്മനാട് തിരികെ നൽകുന്ന പൗര സ്വീകരണവും കയരളം മേച്ചേരിയിൽ മാണിക്കോത്ത് കാർത്ത്യായനി അമ്മ നഗറിൽ നടന്നു. 

രാവിലെ 10 മണിക്ക് സ്വാഗതസംഘം മുഖ്യ രക്ഷാധികാരി അരവിന്ദാക്ഷൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ കുടുംബാംഗങ്ങൾ നിലവിളക്ക് കൊളുത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

  സ്വാഗതസംഘം കൺവീനർ കെ.എൻ രാധാകൃഷ്ണൻ സ്വാഗതവും സ്വാഗതസംഘം രക്ഷാധികാരി രാജീവ് മാണിക്കോത്ത് നന്ദിയും പറഞ്ഞു.

തുടർന്ന് 11 മണിക്ക് പയ്യന്നൂർ കൃഷ്ണമണി മാരാർ അവതരിപ്പിച്ച സോപാനസംഗീതം, 12 മണിക്ക് KPSTA കൾച്ചറൽ ഫോറം മാണിക്കോത്ത് സിംഫണി അവതരിപ്പിച്ച സംഗീതവിരുന്ന്, വൈകുന്നേരം 3 മണിക്ക് കുഞ്ഞിമംഗലം കലാകുടുംബം അവതരിപ്പിച്ച ശ്രുതിമധുരം, 4 30ന് കലാമണ്ഡലം മഹേന്ദ്രൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, കയരളം മനോജ് പണിക്കരും എം വി ബാലകൃഷ്ണൻ പെരുമലയൻ കൊളച്ചേരി വാദ്യസംഘം അവതരിപ്പിച്ച ചെണ്ടമേളം എന്നിവ അരങ്ങേറി.

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്വാഗതസംഘം ചെയർമാൻ ശ്രീ രവി മാണിക്കോത്തിൻ്റെ അധ്യക്ഷതയിൽ സൂര്യ ഫൗണ്ടേഷൻ ചെയർമാൻ  സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. 

 കെ.സി രാജൻ മാസ്റ്റർ ആദര പ്രഭാഷണം നടത്തി. കണ്ണൂർ കോർപ്പറേഷൻ മേയർ  ടി.ഒ മോഹനൻ, എംഎൽഎ  കെ. വി സുമേഷ്, മുൻ ആരോഗ്യ മന്ത്രി  പി.കെ ശ്രീമതി ടീച്ചർ, കണ്ണൂർ ഡിസിസി പ്രസിഡൻറ്  മാർട്ടിൻ ജോർജ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.

മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം.വി അജിത, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  കെ.പി രേഷ്മ, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ  കെ. ശാലിനി, വി.മണികണ്ഠൻ,  കെ. പി ശശിധരൻ,  എൻ.അനിൽകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ശ്രീധരൻ സംഘമിത്ര സ്വാഗതവും സ്വാഗത സംഘം മുഖ്യ രക്ഷാധികാരി ഡോക്ടർ ശോഭന മാണിക്കോത്ത് നന്ദിയും പറഞ്ഞു. 

രാത്രി 8:00 മണിക്ക് കയരളം എവർഷൈൻ സ്പോർട്സ് & ആർട്സ് ക്ലബ്ബ് മേച്ചേരി അവതരിപ്പിച്ച കൈകൊട്ടിക്കളി, കയരളം കൊവുപാട് ഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അവതരിപ്പിച്ച മാർഗ്ഗം കളി ഒപ്പന, കയരളം കിളിയളം ചെന്താര ആർട്സ് & സ്പോർട്സ് ക്ലബ്ബ് അവതരിപ്പിച്ച തിരുവാതിരക്കളി എന്നിവയും അരങ്ങേറി. ചടങ്ങിൽ വെച്ച് ഗ്രന്ഥശാലകൾക്ക് കൈമാറിയ പുസ്തകം ഗ്രന്ഥശാലാ പ്രവർത്തകർ ഏറ്റുവാങ്ങി.




Previous Post Next Post