പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

 



കട്ടോളി:-സാമൂഹ്യ സുരക്ഷാ പെൻഷനിലെ കേന്ദ്ര വിഹിതം നിലവിൽ വിതരണം ചെയ്യുന്ന രീതിയിൽ തന്നെ നൽകുക,  പെൻഷനിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക,  കേന്ദ്ര വിഹിതത്തിൻ്റെ കുടിശ്ശിക അടിയന്തിരമായും സംസ്ഥാനത്തിന് നൽകുക,  കർഷക തൊഴിലാളി പെൻഷനും കേന്ദ്ര വിഹിതം അനുവദിക്കുക.KSKTU വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. 

KSKTU സംസ്ഥാന കമ്മറ്റിയംഗം എൻ.ചന്ദ്രൻ ഉൽഘാടനം ചെയതു.KSKTU വേശാല വില്ലേജ് പ്രസിഡണ്ട് എ.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ, KSKTU മയ്യിൽ ഏറിയ ജോ: സെക്രട്ടറി എം.ബാബുരാജ്, ഏറിയ കമ്മറ്റിയംഗം സി.സുജാത എന്നിവർ സംസാരിച്ചു.KS KTU വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ സ്വാഗതം പറഞ്ഞു.





Previous Post Next Post