കൊളച്ചേരി :- സിപിഐ എം നണിയൂർ നോർത്ത് ബ്രാഞ്ച് അംഗവും കാർപന്ററി വർക്കേഴ്സ് യൂണിയൻ ( CITU ) ഭാരവാഹിയുമായ മണ്ടൂർ കുമാരന്റെ അറുപതാം പിറന്നാളിന്റെയും മകൻ ജിഷ്ണുവിന്റെ ഒന്നാം വിവാഹ വാർഷികത്തിന്റേയും ഭാഗമായി ഐആർപിസിക്ക് സഹായം നൽകി.
സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ കൺവീനർ കുഞ്ഞിരാമൻ പി.പി , LC അംഗം കെ.രാമകൃഷ്ണൻ മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടറി പി.പ്രകാശൻ എന്നിവരും കുടുംബാഗങ്ങളും പങ്കെടുത്തു.