ചേലേരി : 'സർഗാത്മക യൗവ്വനത്തിന്റെ എഴുപത് വർഷങ്ങൾ' എന്ന പ്രമേയത്തിൽ SYS സംസ്ഥാന സാരഥികളുടെ ഗ്രാമ സഞ്ചാരം ചേലേരി വാദി രിഫാഈ എജുക്കേഷണൽ സെന്ററിൽ നടന്നു. നസീർ സഅദി കയ്യങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഇ കെ മുഹമ്മദ് കോയ സഖാഫി ആമുഖ ഭാഷണം നടത്തി. ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം വിഷയാവതരണം നടത്തി. അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ സമീപന രേഖ അവതരിപ്പിച്ചു.
സമീർ മാസ്റ്റർ ചെറുകുന്ന്, റഫീഖ് അമാനി തട്ടുമ്മൽ, റശീദ് കെ മാണിയൂർ, ഇബ്റാഹിം മാസ്റ്റർ പാമ്പുരുത്തി, നിസാമുദ്ദീൻ ഫാളിലി വേശാല തുടങ്ങിയവർ സംസാരിച്ചു. മിദ്ലാജ് സഖാഫി, മുനീർ സഖാഫി, ഉമർ സഖാഫി, മുഈനുദ്ദീൻ സഖാഫി, അശ്റഫ് ചേലേരി, ശാഫി അമാനി, അബ്ദുൽ ഖാദർ ജൗഹരി, ജുബൈർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.