പള്ളിപ്പറമ്പ് :- പൂക്കോയ തങ്ങൾ പെയിൻ ആൻഡ് പാലിയേറ്റീവ് കൊളച്ചേരി മേഖല കമ്മിറ്റിയുടെയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് ജൂൺ 17 ശനിയാഴ്ച 9 മണി മുതൽ 1 മണിവരെ പള്ളിപ്പറമ്പ് ഹിദായത്ത് സുബിയാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കും.
പ്രശസ്ത ഡോക്ടർമാരുടെ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, രോഗപ്രതിരോധത്തിനുള്ള കൃത്യവും വ്യക്തവുമായ മാർഗം നിർദ്ദേശങ്ങൾ, മറ്റ് ജീവിതശൈലി രോഗങ്ങളെ തിരിച്ചറിയാനുള്ള ആധുനികമായ പരിശോധന സംവിധാനം എന്നിവ ഉണ്ടായിരിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് അവസരം.
രജിസ്‌ട്രേഷന് ബന്ധപ്പെടുക
8606009911,8606778811