മയ്യിൽ : കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശാനുസരണം ജൂൺ 19 മുതൽ ജൂലൈ 7 വരെ നടത്തപ്പെടുന്ന വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി, മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂളുമായി സഹകരിച്ചു കൊണ്ട് ലൈബ്രറിയുടെ ഈ വർഷത്തെ പുതിയ പുസ്തക ശേഖരത്തിലെ പുസ്തകങ്ങൾ സ്കൂൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന പുസ്തക പ്രദർശനം ജൂൺ 20 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ സ്കൂൾ പി.ടി.എ ഹാളിൽ വെച്ച് നടക്കും. സ്കൂൾ ഹെഡ്മാസ്റ്റർ പി.പി.രത്നാകരൻ്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ എം.കെ.അനൂപ് കുമാർ ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികളെ ഗ്രന്ഥാലയങ്ങളിലേക്കും വായനയുടെ ലോകത്തേക്കും എത്തിക്കുന്നതിനുള്ള ലൈബ്രറി കൗൺസിലിൻ്റെ തീരുമാനത്തിൻ്റെ ഭാഗമായാണ് പുസ്തക പ്രദർശന പരിപാടി സംഘടിപ്പിക്കുന്നത്.