വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും നാളെ
മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, ബാലവേദി, യുവജനവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും നാളെ ജൂൺ 18 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ചടങ്ങിൽ SSLC , പ്ലസ് ടു പരീക്ഷകളിൽ വിജയികളായവരെ അനുമോദിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മയ്യിൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ സി.വി ഹരീഷ്കുമാർ കരിയർ ഗൈഡൻസ് ക്ലാസ് കൈകാര്യം ചെയ്യും.