കമ്പിൽ : എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ നൽകിയ ഇടത് സർക്കാരിന്റെ അഴിമതിക്കെതിരെ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ AI ക്യാമറ പരിസരത്ത് വെച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ക്യാമറയുടെ 100 മീറ്റർ അകലത്തിൽ അഴിമതി ക്യാമറയുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.
കൊടിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുണ്ട് മുറുക്കി ജീവിക്കുന്ന പൊതു ജനത്തിന്റെ പണം സംഘം ചേർന്ന് കൊള്ളയടിക്കുന്ന ഈ അഴിമതിക്കെതിരെ വലിയ പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്തുണ്ടാവുമെന്ന് പ്രതിഷേധ പ്രകടനത്തിലൂടെ മുന്നറിയിപ്പ് നൽകി.
കമ്പിൽ കോൺഗ്രസ് ഓഫീസിന് സമീപത്തു നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ഭാരവാഹികളായ ഷംസീർ കോടിപ്പോയിൽ, നിയാസ് കമ്പിൽ, അബ്ദു പന്ന്യങ്കണ്ടി, അന്തായി നൂഞ്ഞേരി, പി.മുഹമ്മദ് ഹനീഫ , അബ്ദു പള്ളിപ്പറമ്പ്, ബഷീർ ടി.പി, വി.ടി ആരിഫ്, റാസിം പാട്ടയം നേതൃത്വം നൽകി