വലിച്ചെറിയൽ മുക്ത സന്ദേശം പകർന്ന് കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി
മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എ.പി സുചിത്ര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനവും വാർഡ് മെമ്പർ നിർവഹിച്ചു. പോസ്റ്റർ നിർമ്മാണവും നടന്നു. പ്രധാനധ്യാപിക എം. ഗീത ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നട്ട് ദിനാചരണത്തിൽ പങ്കാളികളായി.