മയ്യിൽ :- മയ്യിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വിജയോത്സവവും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി 3.9 കോടി മുടക്കിയാണ് 18 ക്ലാസ് മുറികളുള്ള മൂന്ന് നില ഹൈസ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്.
ചടങ്ങിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷയിൽ 1195 മാർക്കോടെ വിജയിച്ച അഭിഷേക് സി, ഗോപിക.എം എന്നീ വിദ്യാർത്ഥികളെയും ജീവിത പ്രയാസങ്ങൾക്കിടയിലും ഉന്നത വിജയം കരസ്ഥമാക്കിയ ദിയ പ്രഭാകരൻ, അമൽരാജ് എന്നീ വിദ്യാർത്ഥികളെയും ചടങ്ങിൽ മന്ത്രി അനുമോദിച്ചു.
ഉന്നത വിജയികൾക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ വിതരണം ചെയ്തു. എൻഡോവ്മെന്റ് വിതരണം മുൻ ആരോഗ്യവകുപ്പ് മന്ത്രി പി. കെ ശ്രീമതി ടീച്ചർ നിർവഹിച്ചു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, മയ്യിൽ ഗാമ പഞ്ചായത്ത് അംഗം ഇ എം സുരേഷ് ബാബു, ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ എച്ച് സാജൻ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ്, ഡി ഇ ഒ വി വി സതി, പിടിഎ പ്രസിഡണ്ട് സി പത്മനാഭൻ, പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ, ഹെഡ്മാസ്റ്റർ പി പി രത്നാകരൻ, മുൻ എച്ച് എം എം സുനിൽകുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 162 വിദ്യാർത്ഥികളെയും പ്ലസ് ടു വിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 43 വിദ്യാർത്ഥികളെയും യു എസ് എസ് വിജയികളെയും പരിപാടിയിൽ അനുമോദിച്ചു.