സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസ്സിയേഷൻ മയ്യിൽ മേഖലാ തല ലഘുലേഖ പ്രകാശനം നടത്തി


മയ്യിൽ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസ്സിയേഷൻ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ നയസമീപന പ്രവർത്തന രൂപരേഖയുടെ മയ്യിൽ മേഖലാ തല പ്രകാശനം കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ. പത്മനാഭന് നൽകിക്കൊണ്ട് മേഖലാ പ്രസിഡണ്ട് പി.വി വത്സൻ മാസ്റ്റർ നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പൊ.കെ.എ സരള പ്രഭാഷണം നടത്തി.

പി.രാമകൃഷ്ണൻ , കുട്ടികൃഷ്ണൻ , പി. ഭാസ്കരൻ , സി.ചന്ദ്രൻ ,എം.കെ മുരളീധരൻ , വി.പി ബാലകൃഷ്ണൻ, കെ.ഗോവിന്ദൻ , മുരളീധരൻ പി.ഐ.ടി, രുഗ്മിണി ടീച്ചർ, സൗദാമിനി എന്നിവർ പങ്കെടുത്തു. രവി നമ്പ്രം സ്വാഗതം പറഞ്ഞു.

Previous Post Next Post