മാണിയൂർ ലോക്കൽ വർഗ്ഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി സംയോജിത കൃഷി നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു


ചെക്കിക്കുളം : മാണിയൂർ ലോക്കൽ വർഗ്ഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി സംയോജിത കൃഷി നടീൽ ഉദ്ഘാടനം ചെക്കിക്കുളം തട്ടുപറമ്പിൽ നടന്നു. സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം മാണിയൂർ വില്ലേജ് പ്രസിഡന്റ് ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു.

കർഷക സംഘം മയ്യിൽ ഏരിയാ ജോയിൻ സെക്രട്ടറി പി.ദിവാകരൻ സി പി ഐ എം മാണിയൂർ ലോക്കൽ അംഗങ്ങളായ കുതിരയോടൻ രാജൻ, പി. ജനാർദ്ദനൻ , എന്നിവർ സംസാരിച്ചു

കർഷക സംഘം മാണിയൂർ വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. 

Previous Post Next Post