പുസ്തക മധുരം തേടി തായംപൊയിൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ; സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സന്ദർശിച്ചു
മയ്യിൽ : തായംപൊയിൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സന്ദർശിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലയ സന്ദർശനപരിപാടിയുടെ ഭാഗമായാണ് കുട്ടികൾ എത്തിയത്. ലൈബ്രേറിയൻ എൻ.അജിത കുട്ടികളെ സ്വീകരിച്ചു. വായനശാല വയോജന വേദി പ്രസിഡന്റ് വി.വി ഗോവിന്ദൻ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഴുവൻ കുട്ടികളും ഓരോ പുസ്തകവുമായാണ് മടങ്ങിയത്. ഈ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കി അതിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച കുറിപ്പുകൾക്ക് വായനശാലയുടെ വകയായി സമ്മാനങ്ങളും നൽകും. സുമേഷ്, അബ്ദുൾ നാസർ, സിന്ധു , സോയ ഗണേഷ് എന്നിവർ പങ്കെടുത്തു.