ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് 2022-23 വർഷത്തെ എസ്.എസ്.എൽ സി , പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബാങ്കിലെ എ ക്ലാസ്സ് മെമ്പർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ ആധാർ കാർഡ് കോപ്പി, മാർക്ക് ലിസ്റ്റ് പകർപ്പ്, 2 ഫോട്ടോ എന്നിവ സഹിതം ജൂൺ 15 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി ബ്രാഞ്ചുകളിലോ, ഹെഡ്ഡോഫീസിലോ എത്തിക്കേണ്ടതാണ് . അപേക്ഷ ഫോറം ബ്രാഞ്ചുകളിൽ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.