മയ്യിൽ ഗ്രാമപഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു.  പഞ്ചായത്ത്‌ പ്രസിഡണ്ട് എം.വി അജിതയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു.  കില കോ ഓഡിനേറ്റർ രവി നമ്പ്രം പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. വി. ഇ.ഒ കമാലുദ്ദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വി.വി അനിത പഞ്ചായത്ത് തല അവലോകന റിപ്പോർട്ടും ഹരിത സേന സെക്രട്ടരി സീന കർമ സേന റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ്പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ ഗ്രൂപ്പ് ചർച്ച നിർദ്ദേശങ്ങൾ നല്കി. തുടർന്ന് 200 ലധികം വരുന്ന പങ്കാളികൾ അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് നടത്തിയ ചർച്ചയ്ക്ക് സോഷ്യൽ ഓഡിറ്റ് ഗ്രൂപ്പ് അംഗങ്ങൾ നേതൃത്വം നല്കി. വിശദമായ ചർച്ചകൾക്ക് ശേഷം ഗ്രൂപ്പ് തല അവതരണങ്ങൾക്ക് പാനൽ കമ്മറ്റി അംഗങ്ങളായ എ. ഗോവിന്ദൻ മാസ്റ്റർ, പി. സൗമിനി, കെ.പി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. എ. ഗോവിന്ദൻ മാസ്റ്റർ ക്രോഡീകരണം നടത്തി. പഞ്ചായത്ത് JD ഓഫീസ് പ്രതിനിധി ബാലൻ, ഹരിത മിഷൻ ബ്ലോക്ക് കോ.ഓഡിനേറ്റർ പി.സുകുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് അവലോകന റിപ്പോർട്ട് സോഷ്യൽ ഓഡിറ്റ് ടീമിന് വേണ്ടി പ്രസിഡണ്ട് എം.വി അജിതയിൽ നിന്നും കോ ഓഡിനേറ്റർ രവി നമ്പ്രം ഏറ്റുവാങ്ങി.

അസിസ്റ്റന്റ് സെക്രട്ടറി രജീഷ് സ്വാഗതവും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രവിമാണിക്കോത്ത് നന്ദിയും പറഞ്ഞു. 

Previous Post Next Post