പുല്ലീപ്പി ഹിന്ദു എൽ. പി സ്കൂൾ പ്രവേശനോത്സവം നടത്തി


കണ്ണാടിപ്പറമ്പ് : പുല്ലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് നടന്ന പ്രവേശനോത്സവം പാട്ടും കളിയുമായി ആഘോഷപൂർവ്വം നടന്നു. പി ടി എ പ്രസിഡൻ്റ് എൻ.വി ലതീഷ് വാര്യരുടെ അധ്യക്ഷതയിൽ പി.വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നവാഗതരായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

പി.സി ദിനേശൻ മാസ്റ്റർ ആശംസകളർപ്പിച്ചു. മനോജ് കുമാർ പുതിയേടത്ത് സ്വാഗതവും സനില ബിജു നന്ദിയും പറഞ്ഞു.

Previous Post Next Post