കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ചെക്കിക്കാട് അംഗനവാടിയിൽ കുട്ടികളുടെ പ്രവേശനോത്സവം വെൽഫേർ കമ്മിറ്റി അംഗം എം.വി ഗോപാലന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു . റിട്ട. എ.ഇ.ഒ പി.വി ബാലകൃഷ്ണൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നടത്തി .
പി.വി. ലക്ഷമണൻ മാസ്റ്റർ, ഉത്തമൻ വേലികാത്ത്, ശ്രീഷ് മീനാത്ത്, കെ.കെ രാഘവൻ, എം.പദ്മനാഭൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.കുട്ടികളുടെ കലാപരിപാടിക്ക് ശേഷം പായസവിതരണം നടത്തി
അങ്കണവാടി വർക്കർ കനകവല്ലി സ്വാഗതവും സ്വപ്ന നന്ദിയും പറഞ്ഞു.