പൊൻകുന്നം വർക്കി അനുസ്മരണം ഇന്ന്

 

മയ്യിൽ:- തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന 'വായനയുടെ വീട്ടകങ്ങൾ' ഭാഗമായി പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിക്കും. ജൂൺ 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് വായനശാല പ്രവർത്തകൻ കെ ബിജേഷിന്റെ വീട്ടിൽ നടക്കുന്ന പരിപാടിയിൽ കെ സി ശ്രീനിവാസൻ അനുസ്മരണം നടത്തും. വായനാ പക്ഷാചരണ ഭാഗമായി വായനശാല പ്രവർത്തകരുടെ വീടുകളിലാണ് വായനയുടെ വീട്ടകങ്ങൾ പരിപാടി സംഘടിപ്പിക്കുന്നത്.


Previous Post Next Post