കൊളച്ചേരി :- ഭരണരംഗത്തെ തകർച്ച ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിലുണ്ടായ ചർച്ചകൾക്കൊടുവിൽ കൊളച്ചേരി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനെ മാറ്റി. പുതിയ അധ്യക്ഷനായി കമ്പിൽ വാർഡിൽനിന്നുള്ള എൽ.നിസാറിനെ തെരഞ്ഞെടുത്തു.
ഭരണപരാജയം ആരോപിച്ച് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് പ്രസിഡന്റ് കെ.പി.അബ്ദുൾ മജീദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.അസ്മ എന്നിവരോടും രാജി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിലാണ് വികസനകാര്യ ചെയർമാനായ കെ.പി അബ്ദുൾ സലാമിനെ മാറ്റി നിസാറിന്റെ പേര് നിർദേശിച്ചത്. പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് പദവിയിൽ തുടരും.