കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ പഴശ്ശി പടിയിൽ നിന്നും എ.സി നാരായണൻ കാരണവരുടെ നേതൃത്വത്തിലുള്ള ഇളനീര്‍ വ്രതക്കാര്‍ കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടു. മട്ടന്നൂര്‍ കല്ലൂര്‍, കാക്കയങ്ങാട്, കേളകം എന്നിവിടങ്ങളിലെ ഇടത്താവളങ്ങളില്‍ താമസിച്ച് മൂന്നാം നാളായ ജൂണ്‍ 9നു വൈകിട്ടോടെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തി രാത്രി നടക്കുന്ന ഇളനീര്‍ വയ്പ് ചടങ്ങോടെ വ്രതക്കാര്‍ നാട്ടിലേക്ക് തിരിക്കും.
ജില്ലയുടെ നനാഭാഗങ്ങളിലെ ഇളനീര്‍ പടിയില്‍ നിന്നുള്ള ഇളനീര്‍ വ്രതക്കാര്‍ ജൂണ്‍ പത്തിനു കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീരട്ടത്തിനുള്ളവ്രതാനുഷ്ഠാനങ്ങളോടെ പ്രത്യേകമായി പൂജിച്ച ഇളനീര്‍ കാവുകളും ചുമലിലേന്തി യാത്ര പുറപ്പെട്ടു. ശുഭ്ര വസ്ത്രങ്ങളണിഞ്ഞ് പാളകൊണ്ട് മനോഹരമായി തയാറാക്കിയ തോള്‍ സഞ്ചിയും അണിഞ്ഞ് ഒംകാര നാദം മുഴക്കി കാല്‍നടയായാണ് യാത്ര. കുറ്റ്യാട്ടൂര്‍ പഴശി ഇളനീര്‍ പടിയില്‍ നിന്നും കാരണവരായ എ.സി നാരായണന്റെ നേതൃത്വത്തില്‍ ഏഴുപേരാണ് ചൊവ്വാഴ്ച കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.