DYFI മയ്യിൽ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല കരൊക്കെ മലയാളം സിനിമാ ഗാനാലാപന മത്സരം ജൂലൈ 2 ന്


മയ്യിൽ :- DYFI മയ്യിൽ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല കരൊക്കെ മലയാളം സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 2 ന് വൈകുന്നേരം 5 മണിക്ക് മയ്യിൽ കവിളിയോട്ട് ജനകീയ വായനശാലയിൽ വച്ചു നടക്കുന്ന മത്സരത്തിൽ കണ്ണൂർ ജില്ലയിൽ ഉള്ളവർക്ക് പങ്കെടുക്കാം.
200 രൂപയാണ് പ്രവേശന ഫീസ്.ഒന്നാം സമ്മാനം 2500 രൂപയും രണ്ടാം സമ്മാനം 1500 രൂപയുമാണ്. മേഖലാ സമ്മേളനം ജൂലൈ 9 നു ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്‌ ഫാസിൽ ഉദ്ഘാടനം ചെയ്യും.

Previous Post Next Post