കണ്ണാടിപ്പറമ്പ് : ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ അഹ്‌സാസിന്റെ 2023-24 സംഘടനാ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. വിദ്യാര്‍ഥികളുടെ നൈസര്‍ഗികവും അല്ലാത്തതുമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാന്‍ ക്യാമ്പസ് സംഘടനകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിന്‍സിപ്പാൾ സയ്യിദ് അലി ബാഅലവി നദ്‌വി തങ്ങള്‍ പറഞ്ഞു. എ.ടി മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. ശാഹിദ് തിരുവള്ളൂര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. ദാറുല്‍ ഹുദാ പാഠ്യപദ്ധതി കൃത്യമായി പിന്തുടരുന്നതോടൊപ്പം സിവില്‍ സര്‍വ്വീസ് കൂടി ലക്ഷ്യം വെച്ച് കുറച്ച് പേര്‍ ഇടപെടലുകള്‍ നടത്തണമെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ ദാറുല്‍ ഹസനാത്ത് ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ അനുഗ്രഹ ഭാഷണം നിര്‍വ്വഹിച്ചു.
കെ.പി അബൂബക്കര്‍ ഹാജി, ശരീഫ് മാസ്റ്റര്‍, സി.പി മായിൻ മാസ്റ്റർ, അനസ് ഹുദവി, പി.പി ഖാലിദ് ഹാജി, ഫാറൂഖ് ഹുദവി, മജീദ് ഹുദവി, റഫീഖ് ഹുദവി, അസീസ് ബാഖവി, അസ്‌ലം ഹുദവി എന്നിവര്‍ സംസാരിച്ചു. വേദിയില്‍ സയ്യിദ് സാലിമുദ്ദീന്‍ തങ്ങള്‍, ബിലാല്‍ കാറാട്, സിനാന്‍ വെണ്മണല്‍, നാഫിഅ് കുറ്റ്യാടി, അലി ശുഅയ്ബ് കൊടുവള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.