കണ്ണാടിപ്പറമ്പ് : ഒരാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത കണ്ണാടിപ്പറമ്പ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടത്തിലെ സിമന്റ് പാളികൾ അടർന്നു വീഴുന്നു. മഴ പെയ്തതോടെ കോൺക്രീറ്റ് ചെയ്ത ഭാഗത്തെ സിമന്റ് പാളികളാണ് അടർന്നുവീഴുന്നത്.
ഇന്നലെ മുതലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിവരം. കോൺക്രീറ്റിനു മുകളിൽ സിമന്റ് പ്പിട്ട ഭാഗത്താണ് പാളികൾ അടർന്നുവീണത്. നിർമാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം. വേനൽക്കാലത്ത് നിർമാണപ്രവൃത്തികൾ പൂർത്തിയാക്കിയപ്പോൾ കരാറുകാർ വേണ്ടത്ര സിമന്റും വെള്ളവും ഉപയോഗിക്കാത്തതാണ് കാരണമെന്നാണ് സംശയിക്കുന്നത്. കുട്ടികളില്ലാത്ത സമയത്താണ് സിമന്റ് പാളികൾ വീണത്.