ഓവുചാൽ ഇല്ല ; കാൽനട യാത്ര പോലും ദുസ്സഹമായി കോടിപ്പൊയിൽ മുട്ട് കണ്ടി റോഡ്


പള്ളിപ്പറമ്പ് :- കോടിപ്പോയിൽ മുട്ട് കണ്ടി റോഡിന് (പുഞ്ചിരി റോഡ്) ഓവു ചാൽ നിർമ്മിക്കാത്തതിനെ തുടർന്ന് റോഡ് തകർന്ന് യാത്ര ദുസഹമായിരിക്കുകയാണ്. കാൽ നടയാത്ര പോലും ദുരിതമായിരിക്കുന്ന അവസ്ഥയാണുള്ളത്. ഓവു ചാലിന്റെ അഭാവത്തിൽ മഴ വെള്ളം റോഡിലേക്ക് പരന്നൊഴുകി റോഡ് ഭാഗികമായി തകർന്നിരിക്കുകയാണ്. ഓവുചാൽ നിർമ്മിക്കണമെന്ന് പല തവണ അധിക്യതരോട് ആവശ്യപ്പെട്ടെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു.

അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് പുഞ്ചിരി റോഡ് നിവാസികൾ പറഞ്ഞു.

Previous Post Next Post