പുസ്തകക്കണി ഒരുക്കി കണ്ടക്കൈ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ; വായന വാരാചരണത്തിന് തുടക്കമായി


കണ്ടക്കൈ : മുഴുവൻ കുട്ടികളും വീടുകളിൽ പുസ്തകക്കണി ഒരുക്കിക്കൊണ്ട് കണ്ടക്കൈ എ.എൽ.പി സ്കൂളിൽ  വായന വാരാചരണ  പരിപാടിക്ക് തുടക്കമായി. പുസ്തകമരം ഉൾപ്പെടെ തീർത്തുകൊണ്ട് വൈവിധ്യമാർന്ന രീതിയിലാണ് കുട്ടികൾ പുസ്തകക്കണി ഒരുക്കിയത്. തുടർന്ന് സ്കൂൾ ചുവരിൽ കുട്ടികൾ തീർത്ത വായന വചന ശേഖരവും  ശ്രദ്ധേയമായി.

വരും ദിവസങ്ങളിൽ വായനശാല സന്ദർശനം,പുസ്തകാ സ്വാദനം, വായനാ ക്വിസ്, വായന മത്സരം, തുടങ്ങിയ പരിപാടികൾ നടക്കും. ജൂൺ 23 വെള്ളിയാഴ്ച വായനാവാര  പതിപ്പ് പ്രകാശനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ബാബുരാജ് മലപ്പട്ടം നിർവഹിക്കും.



Previous Post Next Post