മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ വായനാ വസന്തത്തിന് തുടക്കമായി. വായനാവാരാചരണത്തിന്റെ ഭാഗമായാണ് വിദ്യാലയവും കയരളം യുവജന ഗ്രന്ഥാലയവും ചേർന്ന് കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകികൊണ്ട് ഗ്രന്ഥശാല പ്രവർത്തകനും സി.കെ ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവുമായ കെ.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എൻ പണിക്കർ അനുസ്മരണവും നടത്തി. വായനയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ വിവിധ അവതരണങ്ങളും അരങ്ങേറി. തുടർന്ന് യുവജന ഗ്രന്ഥാലയം നേതൃത്വത്തിൽ പുസ്തക പ്രദർശനവും നടന്നു. എം. ഗീത, കെ.ശശി, വി.സി ഗോവിന്ദൻ, കെ.വൈശാഖ്, എം.പി നവ്യ, കെ.പി ഷഹീമ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച ദേശീയ അധ്യാപക അവാഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അഥിതിയാവുന്ന 'കഥയും പാട്ടും' നടക്കും. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. പരിപാടിയുടെ ഭാഗമായി ബുധനാഴ്ചയും വായനാ മത്സരവും വ്യാഴാഴ്ചയും ക്വിസ് മത്സരവും നടക്കും. വെള്ളിയാഴ്ച നടക്കുന്ന ഗ്രന്ഥശാല സന്ദർശനത്തോടെ വായനാ വസന്തം സമാപിക്കും.