പെരുമാച്ചേരി :- ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി കർഷകസംഘം , DYFI മഹിളാ അസോസിയേഷൻ, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ പെരുമാച്ചേരിയിൽ നടന്നു.
സിപിഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ , കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജ്മ , കർഷക സംഘം കൊളച്ചേരി വില്ലേജ് പ്രസിഡന്റ് എം. രാമചന്ദ്രൻ, സെക്രട്ടറി കെ.പി സജീവ്, DYFI മേഖല സിക്രട്ടറി സി. അഖിലേഷ് , NREG കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി കുഞ്ഞിരാമൻ , കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം സി. രജുകുമാർ , സിപിഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എം.വി ഷിജിൻ , പെരുമാച്ചേരി ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ് തുടങ്ങിയവർ പങ്കെടുത്തു.