മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. സുഗതകുമാരി പുരസ്കാര ജേതാവും എഴുത്തുകാരിയുമായ ടി.പി നിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.സി വാസന്തി ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രുതി മോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.വി ബിന്ദു സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് : കെ.സി വാസന്തി ടീച്ചർ
വൈസ് പ്രസിഡന്റ് : ശ്രുതി മോൾ
സെക്രട്ടറി : ടി.വി ബിന്ദു
ജോ.സെക്രട്ടറി : സി.സി സരിത
ട്രഷറർ : എൻ.അജിത