അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം : ഇൻട്രാമ്യൂറൽ സ്‌പോർട്‌സ് സംഘടിപ്പിച്ചു
കണ്ണൂർ :- ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ജിവിഎച്ച്എസ്എസ് സ്‌പോർട്‌സ് സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇൻട്രാമ്യൂറൽ സ്‌പോർട്‌സിൽ 200 ഓളം കായികതാരങ്ങൾ വിവിധ ഗെയിമുകളിൽ പങ്കൈടുത്തു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ഫുട്‌ബോൾ താരം സി.കെ.വിനീത് മുഖ്യാതിഥിയായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷിനിത് പാട്യം അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് നാരോത്ത്, സ്‌പോർട്‌സ് ഓഫീസർ നിക്കോളാസ് എം.എ, സ്‌പോർട്‌സ് സ്‌കൂൾ കായികാധ്യാപകൻ ഡോ പ്രദീപ് സി എസ്, സ്‌പോർട്‌സ് സ്‌കൂൾ കോ ഓർഡിനേറ്റർ പ്രമോദൻ കെ, പി.ടി.എ പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു.