കണ്ണൂർ :- കണ്ണൂരിലെ കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഗവൺമെന്റ് വൃദ്ധസദനം മയ്യിൽ ലയൺസ് ക്ലബ് അംഗങ്ങൾ സന്ദർശനം നടത്തി. വൃദ്ധസദനത്തിലേക്ക് ഇന്നത്തെ ഭക്ഷണത്തിന്റെ ചിലവിലേക്കുള്ള തുക കൈമാറി.
ചടങ്ങിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ, വൈസ് പ്രസിഡന്റ് നിസാർ വായിപ്പറമ്പ് എന്നിവർ മുഖ്യാതിഥിയായി. മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് പി.കെ നാരായണൻ, സെക്രട്ടറി ബാബു പണ്ണേരി, ട്രഷറർ രാജീവ് മാണിക്കോത്ത്, വൈസ് പ്രസിഡന്റ് നിരൂപ് മുണ്ടയാടൻ എന്നിവർ സംസാരിച്ചു.