മയ്യിൽ :- കോൺഗ്രസ്സ് കയരളം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC,Plus two പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളേയും LSS,USS സ്കോളർഷിപ്പ് ജേതാക്കളേയും അനുമോദിച്ചു. ചടങ്ങിൽ വെച്ച് പഞ്ചഗുസ്തി മത്സരത്തിൽ 3 തവണ സംസ്ഥാന ചാമ്പ്യനും 90 കി.ഗ്രാംവിഭാഗത്തിലെ ഈ വർഷത്തേ കണ്ണൂർ,കാസർഗോഡ് ജില്ലാ ജേതാവുമായ പി.പി അബ്ദുൾറാഫിയെ അനുമോദിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. DCCജനറൽ സെക്രട്ടറി അഡ്വ.കെ.സി.ഗണേശൻഅധ്യക്ഷത വഹിച്ചു.
കെ.സി രാജൻ, കെ.സി റിഷ,കെ.പി താജുദ്ദീൻ,കെ.സി ശ്രീലക്ഷ്മി, അഡ്വ.കെ.വി മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു..