മയ്യിൽ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് വാർഷിക കൺവെൻഷൻ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ രാഘവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കോരമ്പേത്ത് നാരായണൻ അദ്ധ്യക്ഷനായി.
കൺവെൻഷനിൽ നവാഗത പെൻഷൻകാരെ സ്വീകരിക്കൽ, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പെൻഷൻകാരുടെ പേരക്കുട്ടികളായ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നീ പരിപാടികളും നടന്നു. വിജയികളെ മയ്യിൽ ഗവ:ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ എം.കെ. അനൂപ്കുമാർ അനുമോദിച്ചു. പുതുതായി അംഗത്വം നൽകിക്കൊണ്ട് നവാഗതരായ പെൻഷൻകാരെ ബ്ലോക്ക് സെക്രട്ടറി സി. പത്മനാഭൻ സംഘടനയിലേക്ക് സ്വാഗതം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് കെ.വി. യശോദ, രക്ഷാധികാരി കെ.ബാലകൃഷ്ണൻ നായർ, സി.വി. ഭാസ്ക്കരൻ ,കെ.കെ.ലളിതകുമാരി, പി.രാഘവൻ, പി.വി. അച്യുതൻ നമ്പ്യാർ, സി.സി. വിനോദ് കുമാർ, എം.സി. ഷീല, കെ.സി. പത്മനാഭൻ ,കെ. ഒ. രാഗിണി, കെ. വിജയൻ , എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും ജോ: സെക്രട്ടറി പി.കെ രമണി നന്ദിയും പറഞ്ഞു.