കൊളച്ചേരി : SSLC, പരീക്ഷയിൽ ഉന്നത വിജയം നേടിയ എഡുക്കേഷണൽ അക്കാദമി കൊളച്ചേരിമുക്കിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ദേശീയ അധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉപഹാരം നൽകി. ചടങ്ങിൽ പ്രിൻസിപ്പാൾ കെ.വി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഡോക്ടർ സുധീർബാബു ( കണ്ണൂർ യൂണിവേഴ്സിറ്റി), വിക്ടർ ജോർജ് മാസ്റ്റർ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളെ പ്രതിനിധീകരിച്ച് ആവണി സന്തോഷ് സംസാരിച്ചു.
പി.സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും രമേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.