ചെറുവത്തല മൊട്ട എ കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ കലാ പരിശീലനം ആരംഭിച്ചു

 



മാണിയൂർ :- സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി വിവിധ തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പിലാക്കുന്ന സൗജന്യ കലാപരിശീലനം ചെറുവത്തല മൊട്ട എ കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ ആരംഭിച്ചു. 

ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃത്വ സമിതി അംഗം ബാബുരാജ് മാണുക്കര ഉദ്ഘാടനം ചെയ്തു. വായനശാല സെക്രടറി പി. സുനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിശീലക ദിൽ ന കെ. തിലക്  ശ്രീജിനരാജേഷ് സി കെ.ചന്ദ്രമതി എന്നിവർ സംസാരിച്ചു.

Previous Post Next Post