കൊളച്ചേരി: - കുമാരൻ പീടികയ്ക്ക് സമീപം ലീലാമന്ദിരത്തിൽ പ്രസൂൺ (40) നിര്യാതനായി.എം.പി. പ്രകാശൻ, മാലതി പ്രകാശൻ ദമ്പതികളുടെ മകനാണ്. പ്രശ്നി രാജേഷ് ഏക സഹോദരിയാണ്.
ബാഗ്ലൂർ ഒറാക്കിൾ കമ്പിനിയുടെ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു. സുനാമിയുടെ വരവ് തിരിച്ചറിഞ്ഞ് മൊബൈൽ ഫോൺ വഴി മുന്നറിയിപ്പ് നൽകാനുതകുന്ന സർക്യൂട്ട് വികസിപ്പിച്ചെടുത്ത് ദേശീയ ശ്രദ്ധ നേടിയ യുവ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. കൂടാതെ 500 സാധനങ്ങളുടെ പേരുകൾ ക്രമമായി ഓർമിച്ച് ഓർമശക്തിയിൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ നോമിനേഷനും നേടിയിരുന്നു. ഏതു വർഷം നോക്കാവുന്ന കലണ്ടർ വികസിപ്പിച്ചും പ്രസൂൺ ശ്രദ്ധ നേടിയിരുന്നു.
ഇന്നലെ അന്തരിച്ച ഇദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് കൊളച്ചേരിയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് 10-ന് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കും.