കണ്ണൂർ : ആനുകാലിക വിഷയങ്ങളിൽ ഊന്നൽ നൽകി എസ് ജെ എം സംഘടിപ്പിക്കുന്ന മേഖല സമ്മേളനങ്ങളുടെ ഭാഗമായുള്ള കണ്ണൂർ മേഖലാ സമ്മേളനം ജൂൺ 14ന് രാവിലെ 10 മണി മുതൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കും. കണ്ണൂർ, ചക്കരക്കൽ, മയ്യിൽ, മാട്ടൂൽ,വളപട്ടണം റൈഞ്ചിലെ ജനറൽബോഡി അംഗങ്ങൾ പങ്കെടുക്കുന്ന പരിപാടി ബശീർ അർശദിയുടെ അധ്യക്ഷതയിൽ അബ്ദുല്ലക്കുട്ടി ബാഖവി അൽ മഖ്ദൂമി ഉദ്ഘാടനം ചെയ്യും.
ബശീർ മിസ്ബാഹി മുണ്ടമ്പ്ര, കുഞ്ഞോയി പുത്തൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.