സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു


പാമ്പുരുത്തി : കണ്ണൂർ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം, പാമ്പുരുത്തി വാർഡ് വികസന സമിതി, പാമ്പുരുത്തി ശാഖാ വനിതാ ലീഗ് സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.താഹിറയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രി മൊബൈൽ ഓഫ്താൽമിക്ക് സർജൻ ഡോ. സദ്ധ്യാറാം ബോധവൽക്കരണ ക്ലാസെടുത്തു

പാമ്പുരുത്തി വാർഡ് മെമ്പർ കെ. പി അബ്ദുസ്സലാം, പാമ്പുരുത്തി പി.എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ: ലിസാ പാലക്കൽ, പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ സി. രഘുനാഥ് മാസ്റ്റർ, മാനേജർ എം.അബ്ദുൽ അസീസ്, എം.മമ്മു മാസ്റ്റർ, കെ.സി മുഹമ്മദ് കുഞ്ഞി, എം.എം അമീർ ദാരിമി, മൻസൂർ പമ്പുരുത്തി, കെ.സി ഫാസില തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post